കണ്ണൂർ : സംശയാസ്പദമായ സാഹചര്യത്തിൽ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ തെഴുക്കിൽ പീടികക്കടുത്തുള്ള അസ്റ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എസ്.കെ. സാരംഗാണ് (41) ആനയിടുക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സാരംഗ് രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്.
നേരത്തെ ആദികടലായിയിലായിരുന്നു കുടുംബത്തോടൊപ്പംതാമസം. ഞായറാഴ്ച്ച രാത്രി പതിനൊന്നേ കാലിന് തെഴുക്കിൽ പീടികയ്ക്കടുത്തു വെച്ചാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. പൊലിസ് സ്റ്റേഷനിൽ കൊണ്ടു പെറ്റിക്കേസെടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് കാണാതായത്. തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. ബൽ ദാസ് - സുജാത ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്വേത 'മക്കൾ: അമാൻ , നോറ. സഹോദരൻ: സ്വരൂപ് 'ഗൾഫിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു സാരംഗ്.