യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനായ ഫർസീൻ മജീദിനെതിരെയുള്ള വിദ്യാഭ്യാസ വകുപ്പെടുത്ത അച്ചടക്കനടപടികൾ ഹൈക്കോടതി സ്റ്റേ

02:00 PM Jul 29, 2025 | AVANI MV

മട്ടന്നൂർ : യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനായ ഫർസീൻ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പെടുത്ത അച്ചടക്കനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇൻക്രിമെൻ്റ് തടഞ്ഞതും തുടർന്ന് സ്വീകരിക്കുന്ന നടപടികളാണ് സ്റ്റേ ചെയ്തത്.

 മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ചതിന് രാഷ്ട്രീയ പ്രേരിത നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതായി ചൂണ്ടിക്കാട്ടി ഫർസീൻ മജീദാണ് കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ വകുപ്പിനോടും കോടതി വിശദീകരണം തേടും.