+

കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം : റിംഗ് കമ്പോസ്റ്റ് വിതരണത്തിൽ ക്രമക്കേടെന്ന് പ്രതിപക്ഷം

കോർപറേഷൻകൗൺസിൽ യോഗം മേയർ മുസ്ലീഹ് മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.2024 - 25 വർഷം ആവിഷ്കരിച്ച പദ്ധതിയായറിംഗ് കമ്പോസ്റ്റ്‌ വിതരണം നാളിതു വരെ നടന്നിട്ടില്ലെന്നും എന്തുകൊണ്ട് ഇത് വിതരണം ചെയ്തില്ലെന്നും പ്രതിപക്ഷ കൗൺസിലറായ എ കുഞ്ഞമ്പു കൗൺസിൽ യോഗത്തിൽ ചോദിച്ചു. 


കണ്ണൂർ :കോർപറേഷൻകൗൺസിൽ യോഗം മേയർ മുസ്ലീഹ് മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.2024 - 25 വർഷം ആവിഷ്കരിച്ച പദ്ധതിയായറിംഗ് കമ്പോസ്റ്റ്‌ വിതരണം നാളിതു വരെ നടന്നിട്ടില്ലെന്നും എന്തുകൊണ്ട് ഇത് വിതരണം ചെയ്തില്ലെന്നും പ്രതിപക്ഷ കൗൺസിലറായ എ കുഞ്ഞമ്പു കൗൺസിൽ യോഗത്തിൽ ചോദിച്ചു.

 പല സ്ഥലങ്ങളിലും റിംഗ് കമ്പോസ്റ്റ് വിതരണം നടന്നിട്ടില്ലെന്നുപദ്ധതി ആവിഷ്കരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻപി കെ രാഗേഷ് ആരോപിച്ചു. എന്നാൽപൈസ അടച്ചവർക്ക് മാത്രമേ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തിട്ടുള്ളൂവെന്നും അപേക്ഷിച്ച എല്ലാവർക്കും നൽകീട്ടില്ലെന്നും മേയർ മറുപടി നൽകി. വിഷയത്തിൽ ബന്ധപ്പെട് ഉദ്യോഗസ്ഥൻ യോഗത്തിൽ ക്ഷമാപണം നടത്തി.

 2023 - 24 വർഷത്തെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നതെന്നും , കൂടുതൽ പേർക്കും റിംഗ് കമ്പോസ്റ്റ്‌ വിതരണം ചെയ്തതായുംകരാറുകാരൻ പറഞ്ഞു. എന്നാൽ ഈക്കാര്യത്തിൽവാഡ് കൗൺസിലർമാർ അന്വേഷിച്ച് അറിയിക്കണമെന്നും ഉദ്യോഗസ്ഥാൻ ആവശ്യപ്പെട്ടു. യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെന്നും ആ ഉദ്യോഗസ്ഥരെ യോഗം തീരുന്നതിന് മുമ്പ് വിളിച്ച് വരുത്തണമെന്ന് പി കെ രാഗേഷ് ആവശ്യപ്പെട്ടു. യോഗം തീരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്ന്മേയർ ആവശ്യപ്പെട്ടു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് |കെ പി അബ്ദുൾ റസാഖ്, പി രവീന്ദ്രൻ തുങ്ങിയവർ സംസാരിച്ചു.

facebook twitter