+

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.ഗതാഗത കുരുക്കിന് വാഹനങ്ങളുടെ അനധികൃതപാർക്കിംഗ് കാരണമാകുന്നതിനെ തുടർന്നാണ് പഴയങ്ങാടി പൊലീസും മാടായി ഏഴോം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.

പഴയങ്ങാടി: പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.ഗതാഗത കുരുക്കിന് വാഹനങ്ങളുടെ അനധികൃതപാർക്കിംഗ് കാരണമാകുന്നതിനെ തുടർന്നാണ് പഴയങ്ങാടി പൊലീസും മാടായി ഏഴോം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.അതിനിടയിൽ രൂക്ഷമായ ഗതാഗത പ്രശ്നത്തിൽ എം വിജിൻ എം എൽ എയുടെ ഇടപ്പെടലും ശക്തമാക്കി. അടുത്ത ദിവസംഇതുമായിബന്ധപ്പെട്ട് ഒരു യോഗം വിളിക്കുമെന്ന് എം എൽഎ അറിയിച്ചു.

പഴയങ്ങാടിയിലെ വ്യാപാരികളുടെ സഹായത്തോടെ മുന്നറിയിപ് ബോർഡുകൾ സ്ഥാപിച്ചത്.ആദ്യ ദിവസം പിഴഇടാകാതെ ബോധവൽകരണമാണ്നടക്കുന്നത് എന്ന് പഴയങ്ങാടി എസ് ഐ കെ സുഹൈൽ പറഞ്ഞു.പഴയങ്ങാടി പഴയ ബസ്റ്റാൻ്ഡ്മുതൽ എരിപുരം ഇറക്കം വരെയാണ് നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നത്.വിജിൻ എം എൽ എ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ വാർഡ് അംഗം ജസീർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

facebook twitter