കാഞ്ഞങ്ങാട് : പീഡനത്തിനിരയായ 15വയസുകാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അടുത്ത ബന്ധു അറസ്റ്റില്‍. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കർണാടകയിലെ കുടക് സ്വദേശിയും പെൺകുട്ടിയുടെ 'അടുത്ത ബന്ധുവുമായ വ്യക്തിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിരന്തര ബലപ്രയോഗവും കൊന്നു കളയുമെന്ന ഭീഷണിയാൽ പീഡിപ്പിച്ചതിനാൽപെണ്കുട്ടി ഗർഭിണിയായതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.
ഈ മാസം 23-ന് ഉച്ചയ്ക്കാണ് പെണ്‍കുട്ടി വീട്ടില്‍ വെച്ച് പ്രസവിച്ചത്. പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാവ് പൊലീസിനോട് വ്യക്തമാക്കിയത്.അമിത രക്തസ്രാവമുണ്ടായതിനാൽ പെണ്‍കുട്ടിയെയും ജനിച്ച കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആദ്യം ഉത്തരവാദി ആരാണെന്ന് തനിക്കറിയില്ലെന്നു പറഞ്ഞിരുന്നതായാണ് പ്രാഥമിക വിവരം വന്നത്. എന്നാൽ, പെണ്‍കുട്ടിയില്‍ നിന്നും മൊഴി എടുത്ത ശേഷമാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. നവജാത ശിശുവിന്റെ ഡിഎൻഎ ഫലം പുറത്ത് വരുന്നതിന് മുൻപു തന്നെ പ്രതി ഇക്കാര്യം സമ്മതിക്കുകയായിരുന്നു ഇതോടെ പൊലിസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.