എഴുത്തുകാരൻ ഫിൽസർ സൂപ്യാർ അന്തരിച്ചു

03:08 PM Aug 02, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ സിറ്റിയിൽ സെയിൽ ടാക്സ് ഓഫീസറും എഴുത്തുകാരനുമായ കുഴഞ്ഞു വീണു മരിച്ചു. ആയിക്കര സൂപ്യാ കത്ത് കുടുംബാംഗമായഫിൽസർ സൂപ്യാറകത്താണ് (49) ഇന്ന് രാവിലെ വീട്ടിൽ നിന്നും ബാത്ത്റൂമിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല നല്ലൊരു എഴുത്തുകാരനും സോഷ്യൽ മീഡിയയിൽ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു ഫിൽസർ ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളുമായി സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

കണ്ണൂരിൽ ഏറെക്കാലമായി സെയിൽ ടാക്സ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഹവ്വ യാണ് ഉമ്മ' 'ഭാര്യ: റുമൈസ മകൾ: ഹി നായ ' സഹോദരങ്ങൾ നസറി, ഫർനാസ്, മഷൂദ് , നുസ്രത്ത് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ സംസ്കാരം നടത്തും '