+

തത്കാൽ ടിക്കറ്റ് ഇനി എളുപ്പത്തിൽ ബുക്ക് ചെയ്യാം

തത്കാൽ ടിക്കറ്റ് ഇനി എളുപ്പത്തിൽ ബുക്ക് ചെയ്യാം

ഡൽഹി : രാജ്യത്ത് ജൂലൈ ഒന്ന് മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്കുളള പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടയിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചില കാര്യങ്ങൾ കൂടി പറയുകയുണ്ടായി. ഇനി മുതൽ ഐആർസിടിസി അക്കൗണ്ടും ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്ക് മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. തത്കാൽ ടിക്കറ്റ് ബുക്കിംഗിന്റെ അഡ്വാൻസ് റിസർവേഷൻ പീരിയഡ് ആരംഭിച്ച് ആദ്യ 30 മിനിറ്റ് നേരത്തേക്ക് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനാവും. ഈ സമയം ഏജന്റുമാർക്ക് ബുക്കിംഗ് നടത്താനാവില്ലന്നും മന്ത്രി പറഞ്ഞു.

പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകിയ മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരുന്നത്. അതുകൊണ്ടുതന്നെ ഐആർസിടിസി അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഐആർസിടിസി അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ

1 നിങ്ങളുടെ യൂസർനെയിമും പാസ്വേർഡും കൊടുത്ത് ഐആർസിടിസി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

2 മൈ അക്കൗണ്ട് എന്ന ടാബ് തിരഞ്ഞെടുക്കുക

3 മൈ അക്കൗണ്ട് ടാബിൽ ഓതന്റിക്കേറ്റ് യൂസർ എന്നതിൽ ക്ലിക്ക് ചെയ്യുക.

4 ആധാർ നമ്പർ നൽകുക

5 നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി നൽകി വിശദാംശങ്ങൾ പരിശോധിക്കുക

6 വേരിഫൈ ഡീറ്റെയിൽസ് എന്നതിൽ ക്ലിക്ക് ചെയ്യുക.

7 ഒടിപി സ്ഥിരീകരിക്കുക

8 രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി നൽകുക

9 കൺസെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ചെയ്യുക

10 ആധാർ വിജയകരമായി ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമം

ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും എസി ഇതര ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11:30 വരെയും ബുക്ക് ചെയ്യാം. ഏജന്റുമാർക്ക് നിയന്ത്രണ സമയം ബാധകമാണ്.

പിആർഎസ് കൗണ്ടർ വഴിയും ഏജന്റുമാരിലൂടെയുമുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ്

കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി സ്ഥിരീകരണം ആവശ്യമാണ്.

Trending :
facebook twitter