+

എല്ലാവരുടെയും പരിശ്രമം കൊണ്ട് മോചനം സാധ്യമായി : സിസ്റ്റർ വന്ദനയുടെ സഹോദരൻ

ജാമ്യം നൽകിയഛത്തീസ് ഗഡ് ഹൈക്കോടതിവിധിയിൽ സന്തോഷമെന്ന്സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ മാത്യു.

കണ്ണൂർ : ജാമ്യം നൽകിയഛത്തീസ് ഗഡ് ഹൈക്കോടതിവിധിയിൽ സന്തോഷമെന്ന്സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ മാത്യു. ആലക്കോട് ഉദയഗിരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഇങ്ങനൊരു ദിവസത്തിനായാണ് കാത്തിരുന്നതെന്നു വന്ദന ഫ്രാൻസിന്റെ സഹോദരൻ പറഞ്ഞു.എല്ലാവരുടെയും ശ്രമം കൊണ്ടാണ് ജാമ്യം ലഭിച്ചത്.

എല്ലാവർക്കും നന്ദി പ്രോസിക്രൂഷൻ കാര്യമായി എതിർത്തില്ല എന്നാണ് അറിഞ്ഞത് .കേന്ദ്രം കാര്യമായി ഇടപെട്ടുവെന്നാണ് വിശ്വാസം.
വല്ലാത്ത അവസ്ഥയിലൂടെയാണ് കുടുംബം കടന്നുപോയത് . ഞങ്ങൾ മോചനത്തിനായി ഒരുപാട് പ്രാർത്ഥിച്ചു .ചെയ്യാത്ത ഒരു തെറ്റിനാണ് ജയിലിൽ അടയ്ക്കപ്പെട്ടത് പൊലീസിന് സംഭവം സത്യസന്ധമായി അന്വേഷിക്കാമായിരുന്നുപൊലീസിന് അതിന് വഴി നൽകിയില്ല.കേസ് പൂർണ്ണമായും റദ്ദാക്കണമെന്നും വന്ദനയുടെ സഹോദരൻ ആവശ്യപ്പെട്ടു.

facebook twitter