കണ്ണൂർ തളിപ്പറമ്പിൽ എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ കീഴടങ്ങി

03:56 PM Aug 02, 2025 | Neha Nair

തളിപ്പറമ്പ : എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ നഗരസഭപരിധിയിൽപ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് കീഴടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം. 

രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയിൽ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ച് സ്വകാര്യ ഭാഗത്ത് സ്പ‌ർശിച്ചുവെന്നാണ് കേസ്. ഇതിനുമുമ്പുള്ള മറ്റൊരു ദിവസവും സമാന അനുഭവം കുട്ടിക്കുണ്ടായിരുന്നു. പരാതിയെ  തുടർന്ന് തളിപ്പറമ്പ പോലീസ് പോക്സോ വകുപ്പിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.