കൊളച്ചേരിയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

10:20 AM Aug 05, 2025 | AVANI MV

മയ്യിൽ:കൊളച്ചേരി പെട്രോൾ പമ്പ് സമീപത്തു ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന മാലോട്ട് സ്വദേശി ഫാറൂഖ് മരണമടഞ്ഞു.
ഞായറാഴ്ച  രാത്രിയാണ് അപകടം.

നാറാത്ത് ഫാബിൻ ബിസ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന  സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫാറൂഖ്.
കെ വി മൊയ്തീൻ ജമീല ദമ്പതികളുടെ മകനാണ്.ഭാര്യ: കദീജ.(പാട്ടയം )മക്കൾ: ഫൻസിൻ, ഫാത്തിമ.സഹോദരങ്ങൾ:മുംതാസ്,റസീല,റൈന, അജ്മൽ.