ഓടുന്ന ബൈക്കിൻ്റെ ഹാൻഡിലിൽ പാമ്പ് : യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

11:00 AM Aug 05, 2025 | AVANI MV


ചെറുപുഴ : ഓടിക്കൊണ്ടിരിക്കുന്നബൈക്കിൻ്റെ ഹാൻ്റിലിൽ പാമ്പിനെ കണ്ടെത്തി. ആദ്യമൊന്ന് പകച്ചു വെങ്കിലും മനോധൈര്യം കൈവിടാതെ യുവാവ് വാഹനം നിയന്ത്രിച്ച് നിർത്തിയതിനാൽ അപകടം ഒഴിവായി. പാണത്തൂർ സ്വദേശിയായ ഷിജു തോമസാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. 

ഇന്നലെ വൈകുന്നേരം ബന്തടുക്കയിൽ നിന്ന് പാണത്തൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ രാത്രി ഏഴു മണിയോടുകൂടി മാവുങ്കാലിൽ വച്ച് ബൈക്കിൻ്റെ ഹാൻ്റിലിൽ ചുറ്റിയ നിലയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് ആദ്യമൊന്ന് ഭയന്നെങ്കിലും പവിത്രം കയം പാലത്തിനടുത്ത് ബൈക്ക് നിറുത്തി ഇദ്ദേഹത്തിന് അപകടം കൂടാതെ വാഹനത്തിൽ നിന്ന് ഇറങ്ങുവാൻ സാധിച്ചു. അൽപം കഴിഞ്ഞപ്പോൾ പാമ്പ് ഇറങ്ങിപ്പോയതായി ഷിജു പറഞ്ഞു.