+

ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും സംഘത്തിൻ്റെയുംപരസ്യ മദ്യപാനം: ഫർഹാൻ മുണ്ടേരി കമ്മീഷണർക്ക് പരാതി നൽകി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പൊലീസിന്റെ ഒത്താശയോടെ മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിക്കെതിരെ കേസെടുക്കാത്തതിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക്  പരാതി.

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പൊലീസിന്റെ ഒത്താശയോടെ മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിക്കെതിരെ കേസെടുക്കാത്തതിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക്  പരാതി.കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി യാണ് പരാതി നൽകിയത്. ജൂൺ 17-ാം തീയതി തലശ്ശേരി കോടതിയുടെ മുൻവശത്തെ ബാർ ഹോട്ടലിൽ വച്ച് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി പോലിസിന്റെ സഹായത്തോടെ അനധികൃതമായി മദ്യപാനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ്. 

ഇത് ശരിവെക്കുന്ന തരത്തിൽ ഉള്ള വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളതിനാൽ പൊതുസുരക്ഷയ്ക്കും നിയമത്തിനും വെല്ലുവിളിയാകുന്ന ഈ സംഭവത്തിൽ ഇതുവരെ യാതൊരു നടപടിയും പ്രതിക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇത് വേദനാജനകമാണെന്നും സാധാരണ പൗരന്മാർക്കെതിരെ പോലും കർശനമായി നിയമം നടപ്പാക്കപ്പെടുന്ന സാഹചര്യത്തിൽ ഗുരുതരമായ കേസിൽ പ്രതികളായിരിക്കുന്നവർക്കെതിരെ ഇങ്ങനെ പ്രത്യേക ഇളവുകളും സംരക്ഷണങ്ങളും നൽകുന്നത് നിയമത്തെ അപമാനിക്കുന്നതാണ്.ഇതിനാൽ ഈ സംഭവത്തിലെ പ്രതി കൊടി സുനിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

facebook twitter