+

കൊടി സുനി കുടുങ്ങും,പരസ്യ മദ്യപാനത്തിന് പൊലിസ് കേസെടുത്തേക്കും:വീഴ്ച്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഡി.ജി.പി

കോടതിയിൽ നിന്ന് ജയിലിലേക്കുള്ള യാത്രക്കിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ പൊലിസ് കേസെടുക്കാൻ സാദ്ധ്യതയേറി. ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ഡി.ജി.പി രാവഡ ചന്ദ്രശേഖർ മാധ്യമങ്ങൾക്ക് നൽകി.


കണ്ണൂർ: കോടതിയിൽ നിന്ന് ജയിലിലേക്കുള്ള യാത്രക്കിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ പൊലിസ് കേസെടുക്കാൻ സാദ്ധ്യതയേറി. ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ഡി.ജി.പി രാവഡ ചന്ദ്രശേഖർ മാധ്യമങ്ങൾക്ക് നൽകി.

നേരത്തെ കൊടി സുനിക്കെതിരെകേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു തലശേരി ടൗൺ പൊലിസിൻ്റെ നിലപാട്.  കൊടി സുനിയും സംഘവും കഴിച്ചത് മദ്യമാണെന്നതിന് തെളിവുകളില്ലെന്നാണ് പൊലീസ് പറയുന്നത്. സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് ജി​ല്ല​യി​ലെ​ത്തിയഡി​ജി​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ വിളിച്ചു ചേർത്ത ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗത്തിൽ ഈ വിഷയം ചർച്ചയായി. ഡി വൈ എസ് പി മുതലുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇതിനിടെ അതീവ രഹസ്യമായി നടത്തിയ മദ്യപാനപാർട്ടിയുടെ വിവരങ്ങൾ ചോർത്തി നൽകിയത് കൊടി സുനിയുടെ എതിർ ചേരിയിലുള്ള സംഘമാണെന്നതരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.കൊടി സുനി വിരുദ്ധ സംഘം വിവരം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം. ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയുമായിരുന്നു.  ഇതേ തുടർന്ന് കൊടി സുനിയെ കോടതിയിലേക്ക് കൊണ്ടു പോയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. മ​ദ്യ​പാ​ന വി​ഷ​യം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് പ​രോ​ളി​ൽ ഉ​ള്ള കൊ​ടി സു​നി എ​വി​ടെ​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ്  അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ടി പ​രോ​ൾ വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തും തു​ട​ർ​ന്ന് വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വച്ച് അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തും.  ജൂ​ലൈ 21 നാ​ണ് കൊ​ടി സു​നി​ക്ക് 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ, കൊ​ടി സു​നി ജ​യി​ലി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​ത​ട​ക്കമുള്ള കാര്യങ്ങൾപു​റ​ത്തു​വ​ന്നി​രു​ന്നു.

facebook twitter