തളിപ്പറമ്പ് : പതിനാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 6 വർഷം തടവും 50,000 പിഴയും ശിക്ഷ വിധിച്ചു.
വെള്ളാട് സ്വദേശി കുന്നിപ്പള്ളിക്കാട്ടിൽ ജോബി വർഗീസിനെയാണ്(41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2024 മാർച്ച് 17 ന് ഉച്ചക്ക് 1.15 നായിരുന്നു കേസിനാസ്പദമായ സഭവം. അന്നത്തെ കുടിയാൻമല എസ്.ഐ. കെ.പി.വി. രാജീവനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.
ജൂലായ് 28 ന് മറ്റൊരു പോക്‌സോ കേസിൽ പ്രതിയായ ജോബി വർഗീസിനെ കോടതി 6 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചതിനാൽ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Trending :