കാസർകോട്: മംഗളൂരിൽ യുവ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കീർത്തന ജീവനൊടുക്കിയതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയുടെ മകളാണ് കീർത്തന. കീർത്തന ജോഷിയുടെ മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയോടെ പുത്തൂരിലെ വസതിയില്‍ എത്തിച്ചു വൈകുന്നേരത്തോടെ സംസ്കാരചടങ്ങുകൾ നടത്തി.
വെറ്ററിനറി സയൻസില്‍ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളില്‍ സ്വകാര്യ കളിനിക്കുകളിൽപ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ്പ് ലൈനില്‍ വിളിക്കുക: 1056, 04712552056