സ്വച്ഛതാ അഭിയാൻ 2025 : സ്കൂൾ വിദ്യാർത്ഥികൾ ശ്രമദാനം നടത്തി

09:19 AM Aug 08, 2025 | AVANI MV


കണ്ണൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ സംഘടിപ്പിക്കുന്ന സ്വച്ഛതാ അഭിയാൻ 2025  ഏഴാം ദിനത്തിൽ സെന്റ് മൈക്കിൽ ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശ്രമദാനം നടത്തി. 

പരിപാടിയുടെ ഭാഗമായി സ്റ്റേഷനിൽ കർക്കടക മാസത്തെ ആരോഗ്യ പരിപാലനത്തെ കുറിച്ച് കണ്ണൂർ റെയിൽവെ ആയുർവേദ യൂണിറ്റും അശോക ഫർമസിയും സംയുക്തമായി അവബോധ ക്ലാസും സൗജന്യ ഔഷധ കഞ്ഞി വിതരണവും നടത്തി. ഡോ. വത്സല. കെ. അഡിഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ടന്റ് കണ്ണൂർ,  ഡോ. ദിവ്യജ്യോതി എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു.പരിപാടിയിൽ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ്. ജിനേഷ് അധ്യക്ഷത വഹിച്ചു.