വളപട്ടണം: സ്‌ക്കൂള്‍ പാർലമെൻ്റ്തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം.അഴീക്കല്‍ ബോട്ട്പാലത്തെ മുണ്ടോന്‍ വീട്ടില്‍ കെ.കെ.ഷഫീക്കിന്റെ മകന്‍ എം.റിസാന്‍(17)നാണ് മര്‍ദ്ദനമേറ്റത്.
മീന്‍കുന്ന് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ റാസാനെ എട്ടാംതീയതി വൈകുന്നേരം നാലിന്അഴീക്കോട്ടെ സാനന്ദ്, സായന്ത് എന്നിവരും മറ്റൊരാളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഇരു കവിളുകളിലും അടിക്കുകയും നാഭിക്ക് വിട്ടുകയും തള്ളി വീഴ്ത്തുകയും ചെയ്തുവെന്നാണ് പരാതി.വളപട്ടണം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.