നാട്ടുകാർക്ക് കൗതുകമായി തില്ലങ്കേരിയിൽ പശു ഇരട്ട പ്രസവിച്ചു

01:45 PM Aug 10, 2025 | AVANI MV

തില്ലങ്കേരി: നാട്ടുകാരെ കൗതുകത്തിലാഴ്ത്തി തില്ലങ്കേരിയിൽ പശു ഇരട്ട പ്രസവിച്ചു. ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് തില്ലങ്കേരി ഈയ്യങ്കോട് ക്ഷീര കർഷകയായ വാഴയിൽ ശാന്തയുടെ വീട്ടിലെ പശു ഇരട്ട പെൺകുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇവരുടെ പശുവിൻ്റെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവവും ഇരട്ട തന്നെയായിരുന്നു. എന്നാൽ പ്രസവത്തിനിടെ കുട്ടികൾ രണ്ടും ചത്തുപോയി. 

രണ്ടാമത്തെ പ്രസവത്തിൽ കുട്ടികളെ കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് വീട്ടുകാർ പശു ഇരട്ട പ്രസവിക്കുന്നത് അപൂർവ്വമല്ലെന്നും മറ്റു പലയിടങ്ങളിലും ഇതു കണ്ടു വരാറുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനിതക കാരണങ്ങളാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ശാസ്ത്രീയ വിശകലനം.