എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്, ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ : കെ സുധാകരൻ

06:09 PM Aug 10, 2025 |


കണ്ണൂർ : ഡിസിസി പുന:സംഘടനയെ സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി പ്രവർത്തിച്ചവരെ ഡി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റരുതെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ചർച്ചകൾ ഭംഗിയായി നടക്കുന്നു. 

എല്ലാവർക്കുമുള്ള താൽപര്യങ്ങൾ പറയും. കെപിസിസി അധ്യക്ഷനെ ഡൽഹിയിൽ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്‌തു. മുഖാമുഖം എത്തുമ്പോൾ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരൻ ആരോപിച്ചു. പയ്യന്നൂരിലെ ജോത്സ്യനെ കാണാൻ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റായതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരൻ പരിഹസിച്ചു.