കണ്ണൂർ: തണൽ ബ്രയിൻ ആൻഡ് സ്പൈൻ മെഡിസിറ്റി അത്യാധൂനിക സൗകര്യങ്ങളോടുകൂടിയ എഴുപതു ബെഡുകളുള്ള പുതിയ കെട്ടിടോദ്ഘാടനം ഓഗസ്റ്റ് 17 ന് വൈകുന്നേരം നാലു മണിക്ക് കാഞ്ഞിരോട് തണലിൽ നടക്കുമെന്ന് തണൽ ചെയർമാൻ വി. ഇദ്രീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു .കഴിഞ്ഞ മൂന്ന് വർഷങ്ങളായി തണൽ കാഞ്ഞിരോടിൽ പ്രവർത്തിച്ചു വരുന്ന ബ്രെയിൻ ആൻഡ് സ്പൈൻ മെഡിസിറ്റി ഇന്ത്യയിലെ മികച്ച ന്യൂറോ റിഹാബ് സെൻ്ററായി മാറിയിരിക്കുകയാണ്.
വർദ്ധിച്ചു വരുന്ന രോഗികളുടെ ആവശ്യംപരിഗണിച്ചു കൊണ്ടാണ് ഈ മൾട്ടി സ്പെഷ്യാലിറ്റിയുടെ വിപുലീകരണം നടന്നത്. ഒരേ സമയം നൂറിലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇതോടെ സാധ്യമാകും. മലബാർ ഗോൾഡ് നൽകിയ ഒരു കോടി രൂപയും കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള അഭ്യുദയാം കാക്ഷികളുടെ സാമ്പത്തിക സഹായത്തോടെയാണ് 12 കോടി രൂപയോളം രൂപ ചെലവ് വരുന്ന ഈ സ്ഥാപനം യാഥാർത്ഥ്യമായത്. 17 ന് വൈകുന്നേരം 4 മണിക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ ഉ്ലാടനം ചെയ്യും. ഒ.പി സെക്ഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
തെറാപ്പി യൂനിറ്റ് ഉദ്ഘാടനം പി.വി അബ്ദുൾ വഹാബ് എം.പി യും ഓഡിറ്റോറിയം കെ.കെ. ശൈലജ എം.എൽ.എയും നിർവഹിക്കും. ഐ.പി ബ്ളോക്ക് ഉദ്ഘടാനം മലബാർ ഗോൾഡ് ചെയർമാൻ എം.പി അഹമ്മദ്, സൽസാർ ന്യൂറോ സെൻ്റർ ഉദ്ഘാടനം സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. സലാഹുദ്ദീൻ തുടങ്ങിയവരും നിർവഹിക്കും. തണൽ പ്രസിഡൻ്റ് വി.വി. മുനീർ,എ. പി.എം ആലിപ്പി, കെ. കെ. ചന്ദ്രൻ മാസ്റ്റർ ഒ.കെ. അബ്ദുൽ സലാം, ശ്രീജിത്ത് ചൂര പ്ര ഫായിസ് മുഹമ്മദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.