+

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 17 ന് കണ്ണൂരിൽ

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 17 ന് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ ഒൻപതു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

കണ്ണൂർ :കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 17 ന് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ ഒൻപതു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ട മുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.വി പ്രഭാകരമാരാർ അദ്ധ്യക്ഷനാകും. 

കെ.പി സേതുമാധവൻ, കെ.ടി അനിൽകുമാർ ഐ.വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിക്കും. രാവിലെ 11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ300 പേർ  പങ്കെടുക്കും.തുടർന്ന് 11.30 ന് പ്രതിനിധി സമ്മേളനം , റിപ്പോർട്ട് , വരവ് ചെലവ് കണക്ക് അവതരണം , എന്നിവ നടക്കും. വൈകിട്ട് ആറിന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വി പ്രഭാകരമാരാർ, ജനറൽ സെക്രട്ടറി കെ.വി ജോയ്, സംഘാടക സമിതി കൺവീനർ സി.ബാലകൃഷ്ണൻ, പ്രചരണ കമ്മിറ്റി ചെയർമാൻ സി. മോഹനൻ, ജില്ലാ സെക്രട്ടറി കെ. മോഹനൻ എന്നിവർ പങ്കെടുത്തു.

facebook twitter