പയ്യന്നൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു

11:19 PM Aug 16, 2025 | Desk Kerala

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരണമടഞ്ഞു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47) യാണ് മരിച്ചത്.
എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മരിച്ചത്.

ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: അജിന്‍, അജന്യ(നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി). 

സഹോദരങ്ങള്‍: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന ( കണ്ണൂര്‍). ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദര്‍ശനം നടത്തും. 12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും