കണ്ണൂർ : കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കുടിശ്ശികയായ പെൻഷൻ തുക ഉടൻ വിതരണം ചെയ്യുക , നിർമ്മാണ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചത്.
കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി കൃഷ്ണൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി വിജയൻ അധ്യക്ഷത വഹിച്ചു. സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി സന്തോഷ് കുമാർ , എഐടിയുസി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ , അനിൽകുമാർ ,ടി വി നാരായണൻ , സംസാരിച്ചു. പി ബാലചന്ദ്രൻ ,എം ദാസൻ , പഴയടത്ത് മോഹനൻ കെ ബി ഉത്തമൻ , മോഹൻദാസ് , വിചിത്രൻ , ടി.വി കുമാരൻ ,കെ.പി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.