+

കരുണാകരഗുരു ജയന്തി :കണ്ണൂരിൽ പായസ വിതരണം നടത്തി

തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമം സ്ഥാപകൻ കരുണാകര ഗുരുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ പായസ വിതരണം നടത്തി. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ചപായസ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

കണ്ണൂർ:തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമം സ്ഥാപകൻ കരുണാകര ഗുരുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ പായസ വിതരണം നടത്തി. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ചപായസ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ വന്ദന രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ഡോ: മുരളീധരൻ ,കെ സജിത് എന്നിവർസംസാരിച്ചു.എ രാജീവൻ , മനോജ് മാത്തൻ ,പി എം ബാബു എന്നിവർ നേതൃത്വം നൽകി.ആഗസ്ത് 29 നാണ് കരുണാകര ഗുരുവിന്റെ ജന്മദിനം.

facebook twitter