+

കണ്ണൂരിലെ പ്രമുഖ പാത്തോളജിസ്റ്റ് വിദഗ്ദ്ധയും മുൻ ഐ.എം.എ പ്രസിഡൻ്റുമായ ഡോക്ടർ മേഴ്സി ഉമ്മൻ അന്തരിച്ചു

കണ്ണൂരിലെ പ്രമുഖനേത്ര രോഗ വിദഗ്ദ്ധ കാണ ഡോ. മേഴ്സി ഉമ്മൻ (94)അന്തരിച്ചു. കണ്ണൂരിലെ സാറാ ബ്ളഡ് ബാങ്ക് സ്ഥാപകയും ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റുമാണ്.

കണ്ണൂർ : കണ്ണൂരിലെ പ്രമുഖ പാത്തോളജിസ്റ്റ് രോഗ വിദഗ്ദ്ധ കാണ ഡോ. മേഴ്സി ഉമ്മൻ (94)അന്തരിച്ചു. കണ്ണൂരിലെ സാറാ ബ്ളഡ് ബാങ്ക് സ്ഥാപകയും ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റുമാണ്. പരേതനായ ഡോ. സി.ഇ. ഉമ്മൻ്റെ ഭാര്യയാണ്. കണ്ണൂർ പയ്യാമ്പലത്താണ് താമസിച്ചു വരുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1955 ൽ വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് മേഴ്സി ഉമ്മൻ മെഡിക്കൽ പഠനം പൂർത്തീകരിച്ചത്.

 1956 ൽ കേരള ഹെൽത്ത് സർവീസിൽ ചേർന്നു. കൊല്ലം, എർണാകുളം സർക്കാർ ആശുപത്രികളിൽ ആദ്യകാലം ജോലി ചെയ്തു. 1970 ൽ ഗവ. സർവീസിൽ നിന്നും സ്വയം വിരമിച്ച് കണ്ണൂർ നഗരത്തിൽ സാറാമെമ്മോറിയൽ മെഡിക്കൽ ലാബ് തുടങ്ങി. 1977 മുതൽ 1985 വരെകേരളസ്റ്റേറ്റ് വുമൺ ഫുട്ബോൾ അസോ. പ്രസിഡൻ്റായിരുന്നു. 1980-81 കാലഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന റോട്ടറി ഇന്നർ വിൽ പ്രസിഡൻ്റായും പ്രവർത്തിച്ചു.

 1982-1983 കാലഘട്ടത്തിലാണ് ഇൻഡ്യൻ മെഡിക്കൽ അസോ. സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിക്കുന്നത്. 2022ൽ വൈഡബ്ള്യു സി.എ വുമൺ ഹോസ്റ്റൽ സ്ഥാപിച്ചു. കൻ്റോൺമെൻ്റ് ബോർഡ് അംഗമായി (2008-2013)പ്രവർത്തിച്ചിട്ടുണ്ട്. 2002 ലാണ് സാറലാബ് ബ്ളഡ് ബാങ്കായി വിപുലീകരിച്ചു പ്രവർത്തനം തുടങ്ങുന്നത്.മക്കൾ: ഡോ. രാജ് ഐസക്ക് ഉമ്മൻ, (ഒപ്തോ മിക് സർജൻ ) 'മോട്ടി ഉമ്മൻ (എം.ഡി കണ്ണൂർ ഡ്രഗ്സ് ഹൗസ്) മരുമക്കൾ: ഡോ. മേരി ഉമ്മൻ (ഒപ്തൽ മിക്സർ ജൻ) ആഷ ഉമ്മൻ.

facebook twitter