കണ്ണൂരിൻ്റെ ഹൃദയം കവർന്ന ഡോക്ടർ : ഡോക്ടർ മേഴ്സി ഉമ്മൻ്റെ വിയോഗം കനത്ത നഷ്ടം

01:25 PM Aug 27, 2025 | AVANI MV

കണ്ണൂർ :അര നൂറ്റാണ്ടിലേറെ കണ്ണൂരിന്റെസാമൂഹിക സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യമായിരുന്നു പ്രമുഖ പാത്തോളിജിസ്റ്റായ ഡോക്ടർ മേഴ്സി ഉമ്മൻ. 94 വയസുവരെ നീണ്ട കർമ്മ നിരതമായ ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒരു പാത്തോളജിസ്റ്റ് വിദഗ്ദ്ധയായ ഡോക്ടറെന്ന തിലുപരി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു അവർ. കായിക രംഗത്തും കായിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യവും പ്രോത്സാഹനവും നൽകിയ അപൂർവ്വ വ്യക്തിത്വമാണ് പാത്തോളജിസ്റ്റു കൂടിയായ ഡോക്ടർ മേഴ്സി ഉമ്മൻ.

 കണ്ണൂരിന്റെ വിവിധ സംസ്‍കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തി ത്വ മാണ് അവരുടെത്. ഉത്തര മലബാറിലെ ആദ്യത്തെ പ്രൈവറ്റ് ബ്ലഡായ സാറ ബ്ലഡ്‌ ബാങ്ക് സ്ഥാപക ഉടമയാണ്.കണ്ണൂരിലെ ഒട്ടു മിക്ക സാംസ്‌കാരിക സാമൂഹിക പ്രസ്ഥാനങ്ങളുടെയും തുടക്കം കുറിച്ച വനിതയായിരുന്നു ഇവർ. കണ്ണൂരിലെ സ്ത്രീകളുടെ ഉന്ന മനത്തിനായെന്നും മുൻപന്തിയിൽ ഉണ്ടായിരിന്നു. ഡോ രാജ് ഐസക് ഉ മ്മൻ(ഓപ്താൽ മോളജിസ്റ്. ഡോ. ഉമ്മൻ ഐ ക്ളിനിക്ക് ), മോട്ടി ഉമ്മൻ (കണ്ണൂർ ഡ്രഗ് ഹൗസ്)എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ.മേരി ഉമ്മൻ (ഡോ. ഉമ്മൻ ഐ കളി നിക്ക്),ആശ ഉ മ്മൻ.സംസ്കാരം. 29 ന് വെള്ളിയാഴ്ച രണ്ടു മണിക്ക് വീട്ടിലെ പ്രാർത്ഥന ക്ക് ശേഷം തെക്കി ബസാർ മാർത്തോമാ പള്ളിയിലും ശുശ്രുഷ ക്ക് ശേഷം, വൈകിട്ട് നാലുമണിക്ക് (സി. എസ്. ഐ സെമീത്തെ രിയിൽ നടത്തും.