കണ്ണൂർ പൊന്ന്യം നായനാർ റോഡിൽ വീട്ടിലെ കിടപ്പുമുറി കത്തിനശിച്ചു

07:06 PM Aug 27, 2025 | Neha Nair

തലശേരി : പൊന്ന്യം നായനാർ റോഡിൽ വീടിന് തീപിടിച്ചു പൊന്നമ്പത്ത് തറവാട് വീട്ടിലെ മുകൾനിലയിലുള്ള കിടപ്പുമുറിക്കാണ് തീപ്പിടിച്ചത്. 

കട്ടിൽ, അലമാര, എയർ കണ്ടിഷൻ തുടങ്ങി മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം ലക്ഷങ്ങൾ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.