+

കണ്ണൂർ അലവിലെ പ്രേമരാജൻ്റെയും ഭാര്യ ശ്രീ കലയുടെയും മരണം: മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കണ്ണൂർ നഗരത്തിനടുത്തെ അലവി ലിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്കരിക്കും. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ (75) ഭാര്യ ശ്രീലേഖ (68) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കണ്ണൂർ എ കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ അലവി ലിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്കരിക്കും. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ (75) ഭാര്യ ശ്രീലേഖ (68) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കണ്ണൂർ എ കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.


 ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതാണ് മരണം സംഭവിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ശ്രീലേഖയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റുവെങ്കിലും മരണം സംഭവിക്കാത്തതിനെ തുടർന്ന് ഇരുവരുടെയും ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ കിടപ്പുമുറിയിൽ നിന്ന് ചുറ്റികയും ബാക്കിയായ മണ്ണെണ്ണയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രേമരാജൻ കഴിഞ്ഞ കുറെക്കാലം കണ്ണൂരിലെ ഒരു ഹോട്ടലിൽ മാനേജരായിരുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പൊലിസ് പറയുന്നത്. 


അയൽക്കാർ നൽകിയ മൊഴി പ്രകാരം ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നമൊന്നുമില്ലെന്നാണ് അയൽക്കാരുടെ മൊഴി. മക്കൾ രണ്ടു പേരും വിദേശത്തായതിനാൽ ഇവർ ശാന്തമായ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. ഇളയ മകൻ ഷിബിൻ കുടുംബ സമേതം നാട്ടിലെത്തുന്ന ദിവസമാണ് ഇരുവരും ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഷിബിൻ ബഹ്റി നിന്നും നാട്ടിലെത്തിയത്. 


ഷിബിനെ കൂട്ടിക്കൊണ്ടുവരാനായി വർഷങ്ങളായി പ്രേമരാജൻ്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷിനെ നേരത്തെ പ്രേമരാജൻ ഏർപ്പാട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന തുറന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വളപട്ടണം എസ്.എച്ച്.ഒ പി.വി ജേഷിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Trending :
facebook twitter