+

പൂരക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ എന്നും പ്രതിജ്ഞ ബന്ധമാണ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

അര്‍ഹമായ പ്രാധാന്യവും അംഗീകാരവും നല്‍കി പൂരക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ എന്നും പ്രതിജ്ഞ ബന്ധമാണെന്ന് രെജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, കേരള പൂരക്കളി അക്കാദമിയും നീലേശ്വരം നഗരസഭയില്‍  സംഘടിപ്പിച്ച പൂരക്കളി കലാകാരന്മാര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട് :  അര്‍ഹമായ പ്രാധാന്യവും അംഗീകാരവും നല്‍കി പൂരക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ എന്നും പ്രതിജ്ഞ ബന്ധമാണെന്ന് രെജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, കേരള പൂരക്കളി അക്കാദമിയും നീലേശ്വരം നഗരസഭയില്‍  സംഘടിപ്പിച്ച പൂരക്കളി കലാകാരന്മാര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരക്കളിയുടെ പരിപോഷണത്തിനായി സര്‍ക്കാര്‍ ബഹുമുഖമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ഉദ്ദിഷ്ടമായ അടിസ്ഥാന കലയായ പൂരക്കളി ഇതുപോലെയുള്ള കൂട്ടായ്മകളിലൂടെ പുനരൂജ്ജിവിപ്പിക്കാന്‍ നമുക്ക് കഴിയണം.  ഒരുകാലത്ത് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു പൂരക്കളികള്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള പല ഭൗതിക മാറ്റങ്ങളും പൂരക്കളിക്ക് സംഭവിച്ചു. പൂരക്കളിയെ പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു.

പൂരക്കളിക്കുള്ള സമഗ്ര സംഭാവന പുരസ്‌കാരം നേടിയ അണ്ടോള്‍ ബാലകൃഷ്ണന്‍ പണിക്കര്‍, ഫെല്ലോഷിപ്പ് നേടിയ എം.വി കുഞ്ഞിരാമന്‍ പണിക്കര്‍ എന്നിവര്‍ക്കും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 23 പൂരക്കളി കലാകാരന്മാര്‍ക്കുമുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൂരക്കളി അക്കാദമി ചെയര്‍മാന്‍ വി.പി മോഹനന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ടി.ഐ മധുസൂദനന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, മുന്‍ എം.പി പി.കരുണാകരന്‍,  മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, ഫോക് ലര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എറുവാട്ട് മോഹനന്‍, നസീര്‍, പി.യു വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ എന്നിവര്‍ സംസാരിച്ചു. പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സന്തോഷ് പാലായി നന്ദിയും പറഞ്ഞു.

Trending :
facebook twitter