കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തി സ്വാമി ഉദിത് ചൈതന്യ

08:55 AM Sep 09, 2025 | Neha Nair

കണ്ണൂർ : കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. ക്ഷേത്രദർശനത്തിന്റെ പ്രാധാന്യം വരും തലമുറക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു പ്രഭാഷണം.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇ.പി. കുബേരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

 ടി.ടി. കെ ദേവസ്വം  പ്രസിഡണ്ട് ടി പി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും അരുൺ രാജ് മാരാർ നന്ദിയും പറഞ്ഞു. കേശവൻ മാസ്റ്റർ ആശംസ നേർന്നു. ചടങ്ങിൽ, നാഗ കീർത്തി പുരസ്കാരത്തിന് അർഹനായ ഇ പി കുബേരൻ നമ്പൂതിരിയെ ആദരിച്ചു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സ്വാമിയെ വൈദ്യനാഥ ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വാമി ഉദിത് ചൈതന്യയെ സ്വീകരിച്ചു.