പനയത്താം പറമ്പിൽ ടേക്ക് എ ബ്രേക്കും വാട്ടർ എ ടി എമ്മും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു

09:45 AM Sep 09, 2025 | AVANI MV

അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പനയത്താംപറമ്പിൽ പുതുതായി നിർമ്മിച്ച ടേക്ക് എ ബ്രേക്കിന്റെയും വാട്ടർ എടിഎമ്മിൻ്റേയും ഉദ്ഘാടനം  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനായി. ടേക്ക് എ ബ്രേക്കിന് 16,50,000 രൂപയും വാട്ടർ എടിഎം ന് 6,87,100 രൂപയുമാണ് വകയിരുത്തിയത്. പനയത്താംപറമ്പ് ടൗണിൽ പി.ഡബ്ല്യു.ഡി. റോഡിനോട് ചേർന്നാണ് രണ്ട് കെട്ടിടങ്ങളും നിർമ്മിച്ചിട്ടുള്ളത്.

43.70 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടേക്ക് എ ബ്രേക്കിൽ ഒരു കഫ്തീരിയയും രണ്ട് ടോയ്‌ലെറ്റും ഉൾപ്പെടുന്നുണ്ട്. ഒരു രൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എടിഎം നിർമ്മിച്ചിട്ടുള്ളത്.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വി പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.

 കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം മോഹനൻ മാസ്റ്റർ, എം രമേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസന്ന, വികസന സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സജേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ആർ അഞ്ജന ദീപ്തി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ലത കാണി, വി സുരേശൻ, കെ.കെ ജയരാജൻ മാസ്റ്റർ, മാമ്പ്രത്ത് രാജൻ, അബ്ദുൽ ഖാദർ മാസ്റ്റർ, പി.പി രാജൻ, കെ.സി ജയപ്രകാശ്, സംഘാടക സമിതി കൺവീനർ കനോത്ത് രാജൻ,ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, അങ്കണവാടി വർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.