കണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച വയോധികനെ വളപട്ടണം എ എസ് ഐ സുജിത്ത്, സി പി ഒ മിഥുൻ എന്നിവരുടെ സമയോചിതമായ ഇടപെടലിനാൽ രക്ഷിച്ചു.
ഡ്യൂട്ടിക്കായി പോകുന്ന വഴി ബനിയനും ഷർട്ടും അഴിച്ചു വെച്ച് വളപട്ടണം പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ശ്രമിക്കുന്ന വയോധികനെ എ.എസ്.ഐ സുജിത്തിന്റെയും സിപിഒ മിഥുനിന്റെയും ശ്രദ്ധയിൽ പെടുകയും ഉടൻ വണ്ടി നിർത്തി അടുത്ത് ചെന്ന് പിടിച്ചു മാറ്റുകയായിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമല്ലാത്തതും അവ്യക്തവുമായ മറുപടി ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടി വന്നു. അന്വേഷണത്തിലൂടെ ഈയാളെ ബന്ധുക്കളെ ഏൽപ്പിക്കുവാൻ സാധിച്ചു.