കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ സമ്മേളനം : ലോഗോ പ്രകാശിപ്പിച്ചു

03:35 PM Sep 14, 2025 | Neha Nair

കണ്ണൂർ : കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ  സെപ്തംബർ 30ന്​ നടക്കുന്ന കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള ലോഗോ പ്രകാശനം  എകെജി സഹകരണ ആശുപത്രി പ്രസിഡൻറ്​ പി പുരുഷോത്തമൻ നിർവഹിച്ചു.  

കണ്ണൂരിൽ നടന്ന ചടങ്ങിൽ സംഘം ജില്ലാ പ്രസിഡൻറ്​  പി എം പി അബൂബക്കർ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി സംസാരിച്ചു. അക്ഷര ഷാജി മട്ടന്നൂരാണ്​ ലോഗോ തയ്യാറാക്കിയത്.