+

ഗ്രന്ഥശാലാദിനത്തിൽ എടക്കാട് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു

ഗ്രന്ഥശാലാസംഘം രൂപീകരണത്തിന്റെ ഓർമ്മ പുതുക്കുന്നതിന് വായനശാലകളിൽ ഗ്രന്ഥശാലാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയർത്തൽ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ,പുസ്തക സമാഹരണം, അംഗത്വ പ്രവർത്തനം, ഗ്രന്ഥാലോകം വരിക്കാരെ കണ്ടെത്തൽ, പ്രഭാഷണം, അക്ഷരദീപം തെളിയിക്കൽ എന്നിവയുണ്ടായി. നടാൽ വിജ്ഞാനദായിനി വായനശാലയിൽ സാഹിത്യകാരനും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ ഭരതൻ നടാലിനെ ആദരിച്ചു. 

എടക്കാട്: ഗ്രന്ഥശാലാസംഘം രൂപീകരണത്തിന്റെ ഓർമ്മ പുതുക്കുന്നതിന് വായനശാലകളിൽ ഗ്രന്ഥശാലാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയർത്തൽ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ,പുസ്തക സമാഹരണം, അംഗത്വ പ്രവർത്തനം, ഗ്രന്ഥാലോകം വരിക്കാരെ കണ്ടെത്തൽ, പ്രഭാഷണം, അക്ഷരദീപം തെളിയിക്കൽ എന്നിവയുണ്ടായി. നടാൽ വിജ്ഞാനദായിനി വായനശാലയിൽ സാഹിത്യകാരനും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ ഭരതൻ നടാലിനെ ആദരിച്ചു. 

തന്റെ പുസ്തക ശേഖരത്തിൽ നിന്ന് 50 പുസ്തകങ്ങൾ വായനശാലയ്ക്ക് നൽകി. വായനശാല പ്രസിഡണ്ട് രവീന്ദ്രൻ ഏളക്കുനി അധ്യക്ഷനായി. സത്യൻ എടക്കാട്, കെ.ബാലകൃഷ്ണൻ, എം.പ്രേമൻ, കെ.കെ.രാജിത്ത്,കെ.റനീഷ് എന്നിവർ സംസാരിച്ചു.
കുറ്റിക്കകം ദേശോദ്ധാരണ വായനശാലയിൽ വായനശാല സിക്രട്ടറി വി.സന്തോഷ്കുമാർ പതാക ഉയർത്തി.കെ.കുഞ്ഞിരാമൻ അക്ഷരദീപം തെളിയിച്ചു. ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. കൊശോർമൂല ദേശപോഷിണി വായനശാലയിൽ  കെ.കെ.പ്രകാശൻ പതാക ഉയർത്തി. കെ.വി.ജയരാജ് പ്രഭാഷണം നടത്തി. 

കുറ്റിക്കകം മുനമ്പ് ഇ എം.എസ് സ്മാരക വായനശാലയിൽ സർഗോത്സവം ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കിഴുന്ന പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് കെ.ശ്രീജ അധ്യക്ഷയായി. മുതിർന്ന വായനശാല പ്രവർത്തകൻ കെ.പത്മനാഭനെ ആദരിച്ചു. വി.ബാബു, കെ.വി. മെഹറൂഫ്, എൻ.കെ. അനുഷ എന്നിവർ സംസാരിച്ചു.തോട്ടട പ്രദീശൻ സ്മാരക വായനശാലയിൽ കെ.വി.ജയരാജ് പ്രഭാഷണം നടത്തി. ടി.കെ.സുധാകരൻ അധ്യക്ഷനായി.

facebook twitter