+

കണ്ണൂർ കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; വ്യാപാരി മരിച്ചു

കണ്ണൂർ കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; വ്യാപാരി മരിച്ചു

കണ്ണൂർ : പുതിയതെരു കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. കാട്ടാമ്പള്ളി ജംഗ്ഷനിലെ സ്റ്റേഷനറി വ്യാപാരിയായ കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് പള്ളേരി മുംതാസ് മൻസിലിൽ താമസക്കാരനുമായ കെ.പി അബൂബക്കറാ (75) ണ് മരിച്ചത്. 

ഞായറാഴ്ച്ച പുലർച്ചെ 5.10 ന് കാട്ടാമ്പള്ളി പള്ളിക്ക് മുന്നിലായിരുന്നു അപകടം. സുബഹ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ അബൂബക്കർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടം. റോഡിൽ തെറിച്ച് വീണ അബൂബക്കറിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

facebook twitter