+

തളിപ്പറമ്പിൽ കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

തളിപ്പറമ്പിൽ കഞ്ചാവും മദ്യവുമായി ആസാം സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. തളിപ്പറമ്പ് - കുറുമാത്തൂർ- കൂനം ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

കണ്ണൂർ : തളിപ്പറമ്പിൽ കഞ്ചാവും മദ്യവുമായി ആസാം സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. തളിപ്പറമ്പ് - കുറുമാത്തൂർ- കൂനം ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും അളവിൽ കൂടുതൽ മദ്യവുമായി ബാകുൽ കിളിങ് എന്ന യുവാവിനെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഇബ്രാഹിം ഖലീൽ എസ് എ പി, മുഹമ്മദ് ഹാരിസ് കെ, ഫെമിൻ ഇ എച്ച്, നികേഷ് കെ വി, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

facebook twitter