കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച മുൻ പയ്യന്നൂർ നഗരസഭാ ചെയർ പേഴ്സനെ കോടതിപിരിയും വരെ തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു

07:14 PM Oct 21, 2025 | AVANI MV


തളിപ്പറമ്പ്: കോടതി നടപടി മൊബൈൽ ഫോണി ചിത്രീകരിച്ച സി.പി.എം വനിതാ നേതാവിനെ കോടതി പിരിയും വരെ തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ കെ.വി ജ്യോതിയെയാണ് തളിപറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. എൻ പ്രശാന്ത് ശിക്ഷിച്ചത്.

കുന്നരു കാരന്താട്ടെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആര്‍എസ്എസുകാരുടെ വീഡിയോയും ചിത്രവുമെടുത്തതിനാണ് സിപിഎം വനിതാ നേതാവിനെ കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിച്ചത്.

തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുമ്പോള്‍ പ്രതിക്കൂട്ടിലുണ്ടായിരുന്ന പ്രതികളുടെ ചിത്രം ഇവർ അനുമതിയില്ലാതെ പകർത്തുകയായിരുന്നു. പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ജ്യോതിയെയാണ് കോടതി നിർദ്ദേശപ്രകാരം പൊലിസ് ഉടൻ കസ്റ്റഡിയിലെടുത്തു.ജ്യോതി ചിത്രമെടു ക്കുന്നത് കണ്ട ജഡ്ജിയാണ് പൊലിസിന് നിര്‍ദേശം നല്‍കിയത്.