ഇരിട്ടി :നവകേരള മിഷന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളമന ഗവ എല്‍.പി സ്കൂളിനായി 89 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇരിട്ടി എ ഇ ഒ സി.കെ സത്യന് വിശിഷ്ടാതിഥിയായി.
പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി, വൈസ് പ്രസിഡന്റ് അഡ്വ. കെ വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ പത്മാവതി, പായം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പ്രമീള, പി.എന്‍ ജെസി, പഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടന്, പി.പി കുഞ്ഞൂഞ്ഞ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത രജിത്, വിളമന ഗവ. എല്‍ പി സ്കൂള്‍ എച്ച് എം ഷീല തോമസ്, ഇരിട്ടി ബി പി സി കെ നിഷാന്ത്, സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്, പി ടി എ പ്രസിഡന്റ് എം.ജി രജിത്, മദര്‍ പി ടി എ പ്രസിഡന്റ് കെ.പി പ്രീത, പി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.