വേങ്ങര റെയിൽവേ ഗേറ്റിൽ ടോറസ് ലോറി ഇടിച്ച് ഗതാഗതം മുടങ്ങി

02:40 PM Oct 23, 2025 | AVANI MV


 പഴയങ്ങാടി: യാത്രക്കാർക്ക് തീരാ ദുരിതമായിവെങ്ങര റെയിൽവേ ഗേറ്റ്' മാറുന്നു. ഗേറ്റിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചു ഗതാഗതം മുടങ്ങി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. റെയിൽ ഗേറ്റിൽ ടോറസ് ലോറി ഇടിച്ചതിനെ തുടർന്നാണ് ഗേറ്റ് തകരാറിലായത്.

ഇതുകാരണം ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. റെയിൽവേയുടെ മെക്കാനിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു.