കണ്ണൂര്‍: ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഒക്ടോബർ 25 ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് കണ്ണൂര്‍ ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.
കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. ഉപഹാര സമര്‍പ്പണം കണ്ണൂര്‍ ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. 25 വര്‍ഷം തുടര്‍ച്ചയായി ബസ് സര്‍വിസ് നടത്തിവരുന്ന മെംബര്‍മാരായ ബസ്സുടമകളെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ ആദരിക്കും.
എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ മെംബര്‍മാരായ ബസ്സുടമകളുടെ കുട്ടികളെ സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ അനുമോദിക്കും. ഉച്ചയ്ക്ക് 2.15ന് ബസ് വ്യവസായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി-പൊതുചര്‍ച്ചയും മറുപടിയും നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ ചര്‍ച്ച നയിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ പവിത്രന്‍, ഒ. പ്രദീപന്‍, പി. അജിത്ത്, ടി. രാധാകൃഷ്ണന്‍, എം.കെ അസീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.