കാശിനാഥിന് തുണയേകാൻ നാട് ഒരു മിക്കുന്നു: ചികിത്സാ സഹായപ്പയറ്റ് 26 ന്

04:00 PM Oct 24, 2025 | AVANI MV


കണ്ണൂർ : മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് തല മുണ്ട എൽ.പി സ്കൂളിന് സമീപം താമസിച്ചിരുന്ന എൻ.സി ബിജേഷിൻ്റ മകൻ കാശിനാഥ് (16) സുമനസുകളുടെ കനിവ് തേടുന്നു. കരളിനെയും മസ്തിഷ്ക്കത്തെയും ബാധിക്കുന്ന അപൂർവ്വ രോഗമായ വിൽസൻ ഡിസീസ് ബാധിച്ചു കഴിഞ്ഞ രണ്ടു വർഷത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നിലവിൽ വെല്ലൂർ കൃസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇതുവരെ ചികിത്സയ്ക്കായി ഭീമമായ സംഖ്യയാണ് ചെലവഴിക്കേണ്ടി വന്നത് ഇതിനായി പിതാവ് എൻസി ബി ജേഷ് സ്വന്തം വീടും സ്ഥലവും വിറ്റാണ് പണം കണ്ടെത്തിയത്. ഇപ്പോൾ വാടക വീട്ടിലാണ് താമസം. തുടർച്ചയായി മൂന്ന് വർഷം ചികിത്സ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. മരുന്നും ആശുപത്രി ചെലവും ഉൾപ്പെടെ പ്രതിമാസം 50,000 രൂപ കണ്ടെത്തണം. കെ.എസ്.ഇ.ബി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ബിജേഷ് പോളിയോ ബാധിച്ചു ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ്. 

കാശിനാഥിൻ്റെ ചികിത്സാ ചെലവിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് എ. അനീഷ എന്നിവർ രക്ഷാധികാരികളായും പഞ്ചായത്തംഗം എം.ശ്രീജ ചെയർമാനായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ധനസഹായം സ്വരൂപിക്കുന്നതിനായി ഈ മാസം 26ന് താഴെ പറയുന്ന സ്ഥലങ്ങളിൽ സഹായ പയറ്റ് നടത്തും. തലമുണ്ട വായനശാലയിൽ രാവിലെ 10 മുതൽ 2 വരെയും ജനശക്തി വായനശാലയിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി ഏഴു വരെയും ചിരുതൈകുളം മുക്കിൽ പകൽ രണ്ടു മുതൽ വൈകിട്ട് ആറു മണി വരെയുമാണ് സഹായ പയറ്റ്. ബാങ്ക് അക്കൗണ്ട് വഴിയും സഹായ മെത്തിക്കാം. അക്കൗണ്ട് നമ്പർ :110 272 48 16 70, ഐ.എഫ്.എസ്. സി കോഡ് സി.എൻ.ആർ ബി 000 46 98 പേര് : എം. ശ്രീജ.കാനറ ബാങ്ക് ചക്കരക്കൽ ബ്രാഞ്ച്