സമഗ്ര മാറ്റത്തിന് സമര സമർപ്പണം ദർശൻ ; മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്യാമ്പയിൻ പട്ടുവത്ത് സംഘടിപ്പിച്ചു

03:54 PM Oct 25, 2025 | Neha Nair

കല്യാശ്ശേരി : സമഗ്ര മാറ്റത്തിന് സമര സമർപ്പണം ദർശൻ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ക്യാമ്പയിൻ  കല്യാശ്ശേരി നിയോജകമണ്ഡലം മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ പട്ടുവം കൂത്താട്ടു രാജീവ് ഭവനിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി രമാനന്ദ് , നിഷ അരവിന്ദ്, മഹിളാ കോൺഗ്രസ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലിഷ ലസലി  ജില്ലാ സെക്രട്ടറി ശരീഫ കെ.വി എന്നിവർ പ്രസംഗിച്ചു..മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  ടി.ദാമോദരൻ വാർഡ് മെമ്പർ ശ്രുതി ഇ എന്നിവർ പ്രസംഗിച്ചു.