കൂത്തുപറമ്പ്: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ കഴുത്തിലണിഞ്ഞ മൂന്നര പവൻ്റെ മാല കവർന്നു. മട്ടന്നൂരിലെ കൃഷ്ണവിലാസത്തിൽ പി.കെ. വിമലകുമാരി (64)യുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയോടെ മൂന്നാംപീടികയിൽ നിന്നും മട്ടന്നൂർ ഇരിട്ടി ഇൻ്റർസിറ്റി ബസിൽ യാത്ര ചെയ്യവേയാണ് 3,25,000 രൂപ വിലവരുന്ന സ്വർണ്ണ മാല രണ്ട് തമിഴ് സ്ത്രീകൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Trending :