തുർക്കിയിൽ നിര്യാതനായ അഹ്‌മദ്‌ പാറക്കലിന് നാട് വിട നൽകി

11:15 PM Oct 31, 2025 | Desk Kerala

കാഞ്ഞിരോട്: കഴിഞ്ഞ ദിവസം തുർക്കിയിൽ വച്ച് അന്തരിച്ച  ജമാഅത്തെ ഇസ്‌ലാമി നേതാവും ജീവ കാരുണ്യ പ്രവർത്തകനുമായ അഹ്‌മദ്‌ പാറക്കലിന് നാട് വിട നൽകി. രാവിലെ മുതൽ വലിയ ജനക്കൂട്ടം ഒരുനോക്കുകാണാൻ കെ എം ജെ സ്കൂളിൽ എത്തിയിരുന്നു. അൽ ഹുദ അക്കാദമി, കെ എം ജെ ഇംഗ്ലീഷ് സ്കൂൾ, പുറവൂർ ജുമാ മസ്‌ജിദ്‌ എന്നിവിടങ്ങളിൽ മയ്യിത്ത് നമസ്കാരം നടന്നു. മയ്യിത്ത് നമസ്‍കാരത്തിന് ഡോ ഷബീർ, സാജിദ് അഹമ്മദ്, ടി കെ ഇസ്മായിൽ , പി മൊയ്‌ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. 

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി  കെ കെ രാഗേഷ്,  മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്  അഡ്വ. അബ്ദുൽ കരീം ചേലേരി, ജമാഅത്തെ ഇസ്‌ലാമി   മേഖല  നാസിമുമാരായ യൂ പി സിദ്ധീഖ് മാസ്റ്റർ, പി പി അബ്‌ദുറഹ്‌മാൻ പെരിങ്ങാടി,  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്  ടി കെ മുഹമ്മദലി,  വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ്  ഉളിയിൽ,  മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി  താഹിർ,  മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി  എം പി മുഹമ്മദലി, മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ,  മുണ്ടേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച് നസീർ ഹാജി,  മുൻ മേയർ ടി ഒ മോഹനൻ, കെ സ് ടി എം സംസ്ഥാന പ്രസിഡന്റ്  സി പി രഹ്‌ന ടീച്ചർ,  എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഷഫീഖ് പി സി, 

ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സലാം മാസ്റ്റർ, ഐ എൻ എൽ  ഡെമോക്രറ്റിക് സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് പുറവൂർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ എ ജബ്ബാർ, പി സി മൊയ്‌ദു, കാരുണ്യ ചെയർമാൻ വി പി ശറഫുദ്ധീൻ,  ജില്ലാ സ്പോർട്സ് കൌൺസിൽ എക്സിക്യൂട്ടീവ് അംഗം പി സി ആസിഫ്, വെൽഫെയർ പാർട്ടി കണ്ണൂർ കോർപോർഷൻ പ്രസിഡണ്ട്  സി  ഇംതിയാസ്, ജമാഅത്തെ ഇസ്‌ലാമി ചക്കരക്കൽ ഏരിയ പ്രസിഡണ്ട്   ഫൈസൽ കെ കെ, വെൽഫയർ പാർട്ടി മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റസാഖ്,  എസ് ഡി പി ഐ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്‌ ജൈഷൽ, കാഞ്ഞിരോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി  പ്രസിഡണ്ട് കെ നസീർ ഹാജി,  പുറവൂർ മഹൽ പ്രസിഡന്റ്‌ സാബിത് കമാൽ ഹാജി, സി പി എം  അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം ദിപേഷ്, മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ  എ പി അഹ്‌മദ്‌ കുട്ടി, മുണ്ടേരി പഞ്ചായത്ത് അംഗങ്ങളായ പി അഷ്‌റഫ്, ചാന്ദിനി, സഹകരണ അസി രജിസ്ട്രാർ അഷ്‌റഫ് സി പി,  യു എ നസീർ,  ഡോ ഖലീൽ,  ഡോ  എം പി മുഹമ്മദലി,  മുഹമ്മദ് മുണ്ടേരി,  മുണ്ടേരി ഗംഗാധരൻ,  ടി മൊയ്ദു,  മുനീർ ഗ്രീൻസ്,  ആഷിഖ് കാഞ്ഞിരോട്, അസീസ് ടോപ്‌കോ,  ഡോ പ്രശാന്ത്,  വി പി അബ്ദുൽ ഖാദർ എൻജിനീയർ,  ഡോ അബ്ദുൽ ഗഫൂർ, ഡോ  മുഷ്‌താഖ്‌, നിസാമുദ്ധീൻ ഹുദവി,  അസ്‌ലം മാസ്റ്റർ,  നിമ്‌റാസ്‌ എം പി, നിയാസ്,
 
തുടങ്ങിയ വിവിധ മേഖലയിലുള്ളവർ  പരേതന് അന്ത്യോപചാരമർപ്പിച്ചു . കെ എം ജെ സ്കൂൾ, നഹർ കോളേജ്, അൽ ഹുദ സ്കൂൾ, തണൽ സ്ഥാപനങ്ങളിലെ ഭാരവാഹികളും ജീവനക്കാരും അന്ത്യോപചാരം അർപ്പിച്ചു.അന്ത്യ കർമങ്ങൾക്ക്‌ശേഷം പുറവൂർ മഹല്ല് പള്ളി ഖബറിസ്ഥാനത്തിൽ ഖബറടക്കി.