+

ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി :കടമ്പൂർ നോർത്ത് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ വിതരണം ചെയ്തു

ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ കോട്ടൂരിൻ്റെ ആഭിമുഖ്യത്തിൽ "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് " പദ്ധതിയുടെ ഭാഗമായി  കടമ്പൂർ നോർത്ത് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ

കാടാച്ചിറ: ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ കോട്ടൂരിൻ്റെ ആഭിമുഖ്യത്തിൽ "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് " പദ്ധതിയുടെ ഭാഗമായി  കടമ്പൂർ നോർത്ത് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ വിതരണം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ.ദിനേശ് ബാബു അധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ ഭാരവാഹികളായ  ധനിത്ത് ലാൽ.എസ്.നമ്പ്യാർ,ലേബർ വെൽഫെയർ കോ-ഓപ്പററേറ്റീവ് സൊസൈറ്റി കടമ്പൂർ പ്രതിനിധി പി.കെ.വി.അനീഷ്, പ്രധാന അധ്യാപിക ഷിംന ടീച്ചർ, സനൽ കാടാച്ചിറ തുടങ്ങിയവർ സംസാരിച്ചു.

facebook twitter