രാഹുലിനെതിരെപീഡന പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെ കണ്ണൂരിലും കേസെടുത്തു

11:36 PM Dec 01, 2025 | Desk Kerala

കണ്ണൂർ : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺപൊലീസ്. സുനിൽ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരിൽ പൊലീസ് കേസ് എടുത്തത്.

സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്‌തെന്ന് എഫ് ഐ ആറിൽ പറയുന്നു.