കൂട്ടുപുഴയിൽ ബൈക്കിൽ കടത്തുകയായിരുന്നഎംഡി എം എ യുമായിഏഴോം സ്വദേശിയായ യുവാവ് അറസ്റ്റിൽ

11:44 PM Dec 01, 2025 | Desk Kerala

ഇരിട്ടി : ബംഗ്ലൂരിൽ നിന്നുംബൈക്കിൽ കടത്തുകയായിരു മാരക ലഹരി മരുന്നായ ആറ് ഗ്രാം എം ഡി എം എ യുമായി യുവാവിനെ പോലീസും ഡാൻസാഫ്‌ സ്ക്വാഡും ചേർന്ന് പിടികൂടി.

പഴയങ്ങാടി ഏഴോം സ്വദേശി ആൽവിൻ (19) നെയാണ് ഇരിട്ടിഎസ്.ഐ.കെ.ഷറഫുദീനും സംഘവും റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും അറസ്റ്റു ചെയ്തത്. ഇയാളുടെബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായനിഷാദ്, ജിജിമോൻ , ഷൗക്കത്ത് , അനൂപ് എന്നിവരും സീനിയർ സിവിൽ പോലീസ് ഷിഹാബുദീൻ, സിവിൽ പോലീസ് ഓഫീസർ നിസാമുദ്ധീൻ എന്നിവരും ഉണ്ടായിരുന്നു.