ശ്രീകണ്ഠാപുരം : മലപ്പട്ടം - ശ്രീകണ്ഠാപുരം റോഡിലെ കോട്ടൂർ വളവിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൈസക്കരി സ്വദേശിയും ഐ ച്ചേരിയിൽ താമസക്കാരനുമായ മൊയ്തീനാ (59)ണ് മരിച്ചത്.
ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ മിൽമയുടെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ മൊയ്തീനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി. ലോറി ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.