പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ആദികടലായി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

11:50 AM Dec 05, 2025 | AVANI MV


മയ്യിൽ: പാവന്നൂർ മൊട്ടയിൽ സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായ സനയിൽ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ  ഷിബിൽ  മഷ്ഹൂ ദാണ് (20)മരിച്ചത്.

വ്യാഴാഴ്ച്ച വൈകിട്ട് 5.30 ന് പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന ഷിബിൽ ബുധനാഴ്ചയാണ് നാട്ടിൽ എത്തിയത്. കൂട്ടുകാരൻ്റെ വീട്ടിലേക്ക് തിരിച്ചതായിരുന്നു ഷിബിൽ. വ്യാഴാഴ്ച്ചവൈകിട്ട് ചെയ്ത കനത്ത മഴയ്ക്കിടെ റോഡിൽ നിന്നു വഴുതി സ്കൂട്ടർ നിയന്ത്രണം വികയായിരുന്നു. സാഹോദരി: മർഹ മൻഹ. ഖബറടക്കം വെള്ളിയാഴ്ച്ചവൈകിട്ട് മൂന്ന്മണിക്ക് ചിറക്കൽ കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.