തളിപ്പറമ്പ : ക്രിസ്മസ് വിപണിയിൽ വിന്റർ വണ്ടർ ഭക്ഷ്യ മേളയുമായ് കുടുംബശ്രീ.ഡിസംബർ 20 മുതൽ 27 വരെ തളിപ്പറമ്പ, ചിറവക്ക് ഹാപ്പിനെസ്സ് സ്ക്വയറിലാണ് ഫെസ്റ്റ് നടക്കുന്നത്. ഭക്ഷ്യ മേളയുടെ ജില്ലാതല ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
12 കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളാണ് മേളയിൽ വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകളും ഫുഡ് കോർട്ടും കേക്ക് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. കേക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കൂടാതെ കലാ സന്ധ്യയും അരങ്ങേറും. രാത്രി പത്ത് മണി വരെയാണ് മേള നടക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ജില്ലയിലെ കുടുംബശ്രീ സി ഡി എസുകൾ കേന്ദ്രീകരിച്ച് കേക്ക് ഫെസ്റ്റുകളും നടക്കും.
Trending :